റിയാദ്- അവധിയാഘോഷത്തിനായി നാട്ടിലേക്ക് പുറപ്പെട്ട മലപ്പുറം സ്വദേശി വിമാനമിറങ്ങിയ ഉടൻ മരണപ്പെട്ടു. റിയാദ് വിമാനത്താവളം വഴി നാട്ടിലേക്ക് പുറപ്പെട്ട മലപ്പുറം പറമ്പിൽ പീടിക നീരോൽപ്പാലം വടക്കിൽമാട് മുഹമ്മദ് ശംസുദ്ധീൻ അറക്കൽ (41) ആണ് കൊച്ചിയിൽ വിമാനമിറങ്ങി പുറത്തിറങ്ങിയ ഉടനെ മരിച്ചത്. സമസ്ത ഇസ്ലാമിക് സെന്റർ സൗദി ദേശീയ കമ്മിറ്റി വർക്കിംഗ് സിക്രട്ടറി അബ്ദുറഹ്മാൻ അറക്കലിന്റെ ജ്യേഷ്ഠ സഹോദരനാണ്. 2003 മുതൽ റാക്കാൻ ട്രേഡിംഗ് കമ്പനിയിൽ ഓഫീസ് സെക്രട്ടറിയായി ജോലി ചെയ്തു വരികയായിരുന്നു.
വിമാനമിറങ്ങിയ ശേഷം എമിഗ്രേഷൻ അടക്കമുള്ള നടപടികൾക്ക് ശേഷം വിമാനത്താവളത്തിൽ നിന്നും പുറത്തിറങ്ങിയ ഉടൻ ലോ ഫ്ലോർ ബസിനായി കാത്തിരിക്കുന്നതിനിടെ ഹൃദയാഘാതം സംഭവിക്കുകയായിരുന്നു. ഷംസുദ്ധീന്റെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തിയ സമസ്ത ഇസ്ലാമിക് സെന്റർ സൗദി ദേശീയ കമ്മിറ്റി അദേഹത്തിനു വേണ്ടി എല്ലാ പ്രവിശ്യ, സെൻട്രൽ, ശാഖാ കമ്മിറ്റികളിൽ പ്രത്യേകം പ്രാർത്ഥന നടത്തണമെന്നു ദേശീയ കമ്മിറ്റി ഭാരവാഹികൾ അഭ്യർത്ഥിച്ചു.ഖബറടക്കം നാളെ (തിങ്കൾ) പറമ്പിൽ പീടിക കുന്നത്ത് മഹല്ല് ജുമാ മസ്ജിദിൽ.
ഭാര്യ: സലീന, മക്കൾ: ശൈമ ജുമാന വെളിമുക്ക് ക്രസന്റ് ബോർഡിംഗ് സ്കൂൾ, ശമ്മാസ് അഹമ്മദ് (ദാറുൽ ഹുദ ബ്രാഞ്ച് പറപ്പൂർ സബീലുൽ ഹിദായ വിദ്യാർത്ഥി)