പുല്‍വാമ: ജമ്മുകശ്മീരിലെ പുല്‍വാമയില്‍ പുള്ളിപ്പുലിയുടെ ആക്രമണത്തില്‍ നാലു പേര്‍ക്കു പരിക്ക്. ഞായറാഴ്ച രാവിലെയായിരുന്നു സംഗര്‍വാനി ഗ്രാമവാസികള്‍ പുലിയുടെ ആക്രമണത്തിന് ഇരയായത്. ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റവരെ പുല്‍വാമയിലെ ജില്ലാ ആശുപത്രിയിലേക്കു മാറ്റിയിട്ടുണ്ട്. മറ്റുള്ളവര്‍ പ്രാദേശിക ആശുപത്രികളില്‍ ചികിത്സ തേടി.
പുലിയെ പിടിക്കുന്നതിന് വേണ്ടി വനംവകുപ്പ് ജീവനക്കാരുടെ നേതൃത്വത്തില്‍ തെരച്ചില്‍ തുടരുകയാണ്.