താനെ- വൈറലായി പടര്‍ന്ന പബ്ജി ഓണ്‍ലൈന്‍ ഗെയിം കളിച്ച് മൊബൈല്‍ ഫോണിലെ ചാര്‍ജ് തീര്‍ന്നതിനെ തുടര്‍ന്ന് യുവാവ് പ്രതിശ്രുത വധുവിന്റെ സഹോദരനുമായി വഴക്കിടുകയും കത്തിയെടുത്ത് കുത്തിപ്പരിക്കേല്‍പ്പിക്കുകയും ചെയ്തു. ഒരാഴ്ച മുമ്പ് നടന്ന സംഭവം ശനിയാഴ്ചയാണ് താനെ പൊലീസ് പുറത്തുവിട്ടത്. ചാര്‍ജര്‍ ചോദിച്ചപ്പോള്‍ 'ഭാവി അളിയന്‍' നല്‍കാന്‍ തയാറാകാത്തത് പ്രതി രജനീഷ് രാജബറിനെ ചൊടിപ്പിപ്പിക്കുകയും വഴക്ക് കത്തിക്കുത്തില്‍ കലാശിക്കുകയുമായിരുന്നു. രാജ്ബര്‍ വിവാഹം ചെയ്യാനിരിക്കുന്ന യുവതിയുടെ സഹോദരനായ ഓം ബവധങ്കറിനാണ് പരിക്കേറ്റത്. താനെയില്‍ ഫെബ്രുവരി ഏഴിനാണ് സംഭവം നടന്നത്. എന്നാല്‍ വ്യാഴാഴ്ചയാണ് കൊലപാതക ശ്രമത്തിന് താനെയിലെ കൊല്‍ഷെവാഡി പൊലീസ് കേസെടുത്തത്. പ്രതി രാജബറിനെ ഇതുവരെ അറസ്റ്റ് ചെയ്തിട്ടില്ല. സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുകയാണെന്ന് പൊലീസ് പറഞ്ഞു.
യുവാക്കള്‍ക്കിടയില്‍ കാട്ടുതീ പോലെ പടര്‍ന്ന ഗെയിമാണ് Player Unknown's Battlegrounds (PUBG) എന്ന പബ്ജി.