ബുര്‍ഖ ധരിച്ച് ലേഡീസ് ടോയ്‌ലെറ്റില്‍ കയറിയ സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ പിടിയിലായി

പനജി- ബുര്‍ഖ അണിഞ്ഞ് മുസ്ലിം സ്ത്രീയുടെ വേഷംകെട്ടി സ്ത്രീകള്‍ക്കായുള്ള പൊതു ടോയ്‌ലെറ്റില്‍ കയറിയ 35-കാരനായ സര്‍ക്കാര്‍ ഉദ്യോഗസ്ഥനെ ഗോവയില്‍ പൊലീസ് പിടികൂടി. പനജിയിലെ കെടിസി ബസ്റ്റാന്‍ഡിലെ ടോയ്‌ലെറ്റില്‍ നിന്നും ഇറങ്ങുമ്പോഴാണ് വിര്‍ജില്‍ ബോസ്‌കോ ഫെര്‍ണാണ്ടസ് എന്ന യുവാവ്് പിടിക്കപ്പെട്ടത്. ടീ ഷര്‍ട്ടും ജീന്‍സും ധരിച്ച യുവാവ് അതിനു മുകളിലൂടെയാണ് ബുര്‍ഖ അണിഞ്ഞിരുന്നത്. സത്രീകളുടെ മുടിക്കു സമാനമായ കൃത്രിമ തലമുടിയും അണിഞ്ഞിരുന്നു. മുസ്ലിം സ്ത്രീയായി ആള്‍മാറാട്ടം നടത്തിയതിന് ഇന്ത്യന്‍ ശിക്ഷാ നിയമം 419 വകുപ്പു പ്രകാരം ഇയാള്‍ക്കെതിരെ കേസെടുത്തതായി പൊലീസ് അറിയിച്ചു. ബുര്‍ഖ അണിഞ്ഞ പ്രതിയുടെ ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളിലും പ്രചരിച്ചു.
 

Latest News