ന്യൂദൽഹി- അടുത്ത ലോക്‌സഭ തെരഞ്ഞെടുപ്പിൽ താനോ തന്റെ പാർട്ടിയോ മത്സരിക്കില്ലെന്ന് തമിഴ് സൂപ്പർതാരം രജനികാന്ത്. ആരെയും പിന്തുണക്കില്ലെന്നും തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ തന്റെ പേരോ ചിത്രമോ ഉപയോഗിക്കരുതെന്നും രജനി മൺറം പാർട്ടി നേതാവ് കൂടിയായ രജനികാന്ത് മുന്നറിയിപ്പ് നൽകി. തമിഴ്‌നാടിന്റെ കുടിവെള്ളക്ഷാമം ഉൾപ്പെടെയുള്ള കാര്യങ്ങൾ പരിഹരിക്കാൻ കഴിയുന്നവരെ കേന്ദ്രത്തിൽ തെരഞ്ഞെടുക്കണമെന്നും രജനി അഭിപ്രായപ്പെട്ടു. തമിഴ്‌നാട് നിയമസഭയിലേക്കുള്ള തെരഞ്ഞെടുപ്പിലായിരിക്കും തന്റെ പാർട്ടി മത്സരിക്കുകയെന്നും രജനി അറിയിച്ചു. 2017 ഡിസംബർ 31-നാണ് രജനി കാന്ത് പുതിയ പാർട്ടി രൂപീകരിച്ചത്. പാർട്ടി രൂപീകരണം മുതൽ ഇതേവരെ രജനികാന്തിന്റെ മുന്നണി പ്രവേശനം സംബന്ധിച്ചുള്ള അഭ്യൂഹങ്ങൾ ഉയർന്നിരുന്നു.