മുംബൈ: പുല്‍വാമ ആക്രമണത്തില്‍ പ്രതിഷേധ പ്രകടനം നടന്ന മുംബൈയില്‍ തീവണ്ടികള്‍ക്ക് നേരെ കല്ലേറ്. പ്രതിഷേധം മൂലം വിരാര്‍, വസായ്, നലസോപാര തുടങ്ങിയ സ്ഥലങ്ങളില്‍ റെയില്‍വെ ഗതാഗതം നിലച്ചു. പ്രകടനം നടന്ന പ്രദേശങ്ങളില്‍ കടകള്‍ തുറന്നില്ല. ബസുകള്‍ വിരാറില്‍ പിടിച്ചിട്ടു. തുറന്ന കടകള്‍ സമരക്കാര്‍ ബലം പ്രയോഗിച്ച് അടപ്പിച്ചു. ചര്‍ച്ച്‌ഗേറ്റ്‌സ്റ്റേഷനില്‍ നിന്ന് പുറപ്പെട്ട തീവണ്ടികള്‍ വിരാറില്‍ എത്തിയില്ല. പലയിടത്തും ട്രാക്കുകളില്‍ സമരക്കാര്‍ കുത്തിയിരുന്നു. ഇവരെ അനുനയിപ്പിച്ച് ആര്‍പിഎഫുകാര്‍ മാറ്റുകയായിരുന്നു.