യൂറോപ്പിലേക്ക് കുടിയേറുകയെന്ന മോഹത്തോടെ ലിബിയയിലേക്ക് പുറപ്പെട്ട സംഘത്തിലെ 44 പേർ സഹാറ മരുഭൂമയില്‍ വെള്ളം കിട്ടാതെ ദാഹിച്ചു മരിച്ചു.
വടക്കന്‍ നൈജറില്‍ ട്രക്ക് തകർന്നതിനെ തുടർന്നാണ് ഇവർ മരുഭൂമിയില്‍ അകപ്പെട്ടതെന്ന് രക്ഷപ്പെട്ടവരെ ഉദ്ധരിച്ച് റെഡ്ക്രോസ് അറിയിച്ചു. ആറ് വനിതകളാണ് സംഘത്തില്‍നിന്ന് നടന്ന് വിദൂര ഗ്രാമത്തിലെത്തിയത്. മരിച്ചവരില്‍ നിരവധി കുട്ടികളുമുണ്ടെന്ന് നൈജറിലെ ദിർകോവുവിലെത്തിയ ഇവർ പറഞ്ഞതായി റെഡ്ക്രോസ് ഉദ്യാഗസ്ഥന്‍ ലവല്‍ താഹിർ പറഞ്ഞു.
യൂറോപ്പിലേക്ക് കുടിയേറുകയെന്ന ലക്ഷ്യത്തോടെ ലിബിയയിലേക്ക് പുറപ്പെട്ട ശ്രമിച്ച ഘാനക്കാരും നൈജീരിയക്കാരുമാണ് മരുഭൂമിയിലകപ്പെട്ട് മരിച്ചതെന്ന് നൈജീരിയന്‍ വാർത്താ സൈറ്റായ സാഹലൈന്‍ റിപ്പോർട്ടില്‍ പറയുന്നു.
കുടിയേറ്റക്കാർ ഉത്തരാഫ്രിക്കയിലെത്തുന്ന പ്രധാന നൈജറില്‍നിന്ന് ലിബിയയിലേക്കുള്ള മരുഭൂ പാത. ഇവിടെനിന്നാണ് ഇവർ മെഡിറ്ററേനിയന്‍ കടല്‍ കടന്ന് യൂറോപ്പിലെത്തുക. കുടിയേറ്റക്കാരുടെ പ്രധാന കടമ്പയാണ് മരുഭൂമി കടന്ന ലിബയയിലെത്തുകയെന്നത്. ആളുകളെ കുത്തിനിറച്ച് പോകുന്ന ഇത്തരം ട്രക്കുകളില്‍ ആവശ്യമായ വെള്ളം ശേഖരിക്കാറില്ല. സഹാറയില്‍ വാഹനം കേടായാല്‍ അതു കുടിയേറ്റക്കാർക്ക് മരണശിക്ഷയായി മാറുകയാണ് പതിവ്.