ചെന്നൈ- നടൻ സിമ്പുവിന്റെ സഹോദരനും സംഗീതസംവിധായകനുമായ കുരലരസൻ ഇസ്‌ലാം മതം സ്വീകരിച്ചു. അച്ഛൻ രാജേന്ദ്രന്റെയും സഹോദരന്റെയും സാന്നിധ്യത്തിലായിരുന്നു ചടങ്ങുകൾ. നടനായി സിനിമയിൽ എത്തിയ കുരലരസൻ പിന്നീട് സംഗീത സംവിധായകനാകുകായിരുന്നു. അലൈ, സൊന്നാൽ താൻ കാതല എന്നീ സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. സിമ്പു നായകനായ ഇത് നമ്മ ആള് എന്ന ചിത്രത്തിന്റെ സംഗീതസംവിധായകനാണ് കുരലസൻ. തമിഴിലെ പ്രമുഖ സംവിധായകനാണ് കുരലസന്റെ അച്ഛൻ രാജേന്ദ്രൻ. ആത്മീയ കാര്യങ്ങളിൽ അതിയായ താൽപര്യമുള്ളയാളാണ് കുരലരസനെന്ന് രാജേന്ദ്രൻ വ്യക്തമാക്കി.