റിയാദ് - സൗദി അറേബ്യയിലെ മെയിന്‍ റോഡുകളില്‍ വാഹനങ്ങള്‍ എത്രദൂരം പിന്നോട്ടെടുക്കാമെന്ന സംശയത്തിന് ട്രാഫിക് ഡയറക്ടറേറ്റ് മറുപടി നല്‍കി. അനിവാര്യമായ സാഹചര്യങ്ങളില്‍ മാത്രമേ മെയിന്‍ റോഡുകളില്‍ വാഹനങ്ങള്‍ പിന്നോട്ടെടുക്കാന്‍ പാടുള്ളൂ.
ഇരുപതു മീറ്ററില്‍ കൂടാത്തത്ര ദൂരം വാഹനങ്ങള്‍ പിന്നോട്ടെടുക്കുന്നതിനാണ് അനുമതിയുള്ളത്. ഇങ്ങിനെ വാഹനങ്ങള്‍ പിന്നോട്ടെടുക്കുന്നതിന് ആവശ്യമായ സിഗ്നല്‍ നല്‍കുകയും റോഡില്‍ മറ്റു വാഹനങ്ങളില്ലെന്ന് ഉറപ്പുവരുത്തുകയും വേണമെന്ന് ട്രാഫിക് ഡയറക്ടറേറ്റ് വ്യക്തമാക്കി.