മദീന - അല്‍ഉലയില്‍ വനിതകള്‍ അടക്കമുള്ള വിനോദ സഞ്ചാരികളെ ശല്യം ചെയ്യുകയും ക്രമസമാധാനത്തിന് ഭംഗം വരുത്തുകയും ചെയ്ത യുവാക്കളെ അറസ്റ്റ് ചെയ്യാന്‍ അറ്റോര്‍ണി ജനറല്‍ ശൈഖ് സൗദ് അല്‍മുഅജബ് ഉത്തരവിട്ടു. സൗദിയിലെ പ്രധാന വിനോദ സഞ്ചാര കേന്ദ്രങ്ങളില്‍ ഒന്നായ അല്‍ഉലയില്‍ ഒരു കൂട്ടം യുവാക്കള്‍ ടൂറിസ്റ്റുകളെ ശല്യം ചെയ്യുന്ന ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. ഇത് ശ്രദ്ധയില്‍ പെട്ടാണ് യുവാക്കളെ അറസ്റ്റ് ചെയ്ത് നിയമാനുസൃത നടപടികള്‍ സ്വീകരിക്കുന്നതിന് അറ്റോര്‍ണി ജനറല്‍ ഉത്തരവിട്ടത്. വലിയ ശബ്ദത്തില്‍ സ്റ്റീരിയോ പ്രവര്‍ത്തിപ്പിച്ച കാറില്‍ അല്‍ഉലയില്‍ കറങ്ങിയ സംഘം സ്ത്രീകള്‍ക്കു സമീപം എത്തി കോപ്രായങ്ങള്‍ കാണിക്കുകയായിരുന്നു.