വാഷിങ്ടന്‍- മരണമടഞ്ഞ സ്വന്തം അമ്മയുടെ മൃതദേഹം 44 ദിവസം വീട്ടില്‍ പുതപ്പുകള്‍ അട്ടിയിട്ട് അതിനടിയില്‍ ഒളിപ്പിച്ച 55-കാരിയ യുഎസില്‍ അറസ്റ്റിലായി. യുഎസിലെ തെക്കുകിഴക്കന്‍ സംസ്ഥാനമായ വിര്‍ജിനിയയിലെ ബ്രിസ്റ്റളിലാണ് സംഭവം. 78-കാരിയായ അമ്മ റോസ്‌മേരി ഔട്ട്‌ലാന്‍ഡിന്റെ മൃതദേഹമാണ് മകള്‍ ജോവിറ്റ്‌നി ഔട്ട്‌ലാന്‍ഡ് 54 പുതപ്പുകള്‍ അട്ടിയിട്ട് അതിനടിയില്‍ ഒന്നര മാസത്തോളം ഒളിപ്പിച്ചു വച്ചതെന്ന് ബ്രിസ്റ്റള്‍ പൊലീസ് പറഞ്ഞു. ഡിസംബര്‍ 29-നാണ് അമ്മ മരിച്ചതെന്നും മരണസമയത്ത് അടിയന്തിര ശുശ്രൂഷ നല്‍കിയെങ്കിലും ജീവന്‍ രക്ഷിക്കാന്‍ കഴിയാതെ വന്നതോടെ മൃതദേഹം ഒളിപ്പിക്കുകയായിരുന്നെന്നും ഇവരുടെ വീട്ടില്‍ നിന്ന് പൊലീസ് കണ്ടെടുത്ത ഒരു കുറിപ്പില്‍ പ്രതി എഴുതിവച്ചിരുന്നു. പുതപ്പുകള്‍ക്കുള്ളില്‍ ഒളിപ്പിച്ച് വീടിന്റെ വാതില്‍ താഴിട്ട് പൂട്ടിയ നിലയിലായിരുന്നു. ബന്ധുക്കളേയും മറ്റും വീട്ടില്‍ പ്രവേശിക്കാന്‍ അനുവദിച്ചിരുന്നില്ല. ഇതിനു ശേഷം മൃതദേഹം ജീര്‍ണിച്ച മണം പുറത്തറിയാതിരിക്കാന്‍ 66 എയര്‍ ഫ്രഷ്‌നറുകളും പ്രതി ഉപയോഗിച്ചതായി പൊലീസ് കണ്ടെത്തി. മൃതദേഹത്തിനു സമീപത്ത് അന്തിയുറങ്ങിയിരുന്നതെന്നും പൊലീസ് പറഞ്ഞു. പൊലീസ് പിടികൂടുമ്പോള്‍ റോസ്‌മേരി ബന്ധുവീട്ടിലായിരുന്നു കഴിഞ്ഞിരുന്നത്.
അസ്വാഭാവിക തോന്നിയ റോസ്‌മേരിയുടെ ഒരു ബന്ധു ജാലകത്തിലൂടെ കയറി പരിശോധിച്ചപ്പോഴാണ് മൃതദേഹം കണ്ടത്. അതേസമയം അമ്മയുടെ മരണത്തില്‍ അസ്വാഭാവികത ഒന്നുമില്ലെന്നും പൊലീസ് സ്ഥിരീകരിച്ചു. അറസ്റ്റ് ഭയന്നാണ് ഇതു ചെയ്തതെന്ന് റോസ്‌മേരി പറഞ്ഞു.