ന്യൂദല്‍ഹി: ഇന്ത്യയുടെ ആദ്യ സെമിഹൈ സ്പീഡ് ട്രെയിന്‍ വന്ദേ ഭാരത് എക്‌സ്പ്രസ് പ്രധാനമന്ത്രി നരേന്ദ്ര മോഡി ഫ്‌ളാഗ് ഓഫ് ചെയ്തു.
ന്യൂഡല്‍ഹി റെയില്‍വേ സ്‌റ്റേഷനിലാണ് ഫ്‌ളാഗ് ഓഫ് നിര്‍വഹിച്ചത്. റെയില്‍വേ മന്ത്രി പിയൂഷ് ഗോയല്‍, റെയില്‍വേ ബോര്‍ഡ് അംഗങ്ങള്‍ തുടങ്ങിയവരും ട്രെയിനിന്റെ ആദ്യ യാത്രയില്‍ പങ്കെടുത്തു.
സി.ആര്‍.പി.എഫ് സൈനികര്‍ക്ക് നേരെയുണ്ടായ ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ ആഘോഷങ്ങളോ അലങ്കാരങ്ങളോ ഇല്ലാതെയായിരുന്നു ട്രെയിനിന്റെ ഫ്‌ളാഗ് ഓഫ്.
ഡല്‍ഹിയില്‍ നിന്ന് വാരണാസിയിലേക്ക് 9 മണിക്കൂര്‍ 45 മിനിട്ട് കൊണ്ട് ഓടിയെത്തുന്നതാണ് ട്രെയിന്‍. ന്യൂഡല്‍ഹി റെയില്‍വേ സ്‌റ്റേഷനില്‍ ട്രെയിനിലെ സൗകര്യങ്ങള്‍ മോദി വിലയിരുത്തി. മണിക്കൂറില്‍ 160 കിലോ മീറ്റര്‍ വേഗതയില്‍ സഞ്ചരിക്കുന്ന വന്ദേ ഭാരത് എക്‌സ്പ്രസില്‍ 16 എ.സി കോച്ചുകളാണ് ഉള്ളത്. 1,128 പേര്‍ക്കാണ് സഞ്ചരിക്കാന്‍ സാധിക്കുക.
ട്രെയിന്‍ 18' എന്ന പേരില്‍ ഇന്ത്യയില്‍ നിര്‍മിച്ച ആദ്യ എന്‍ജിന്‍ രഹിത ട്രെയിന്‍ ഡല്‍ഹി വാരാണസി റൂട്ടിലാണ് സര്‍വീസ് നടത്തുന്നത്. ഡല്‍ഹി – വാരാണസി എ.സി. ചെയര്‍കാര്‍ യാത്രയ്ക്ക് 1,850 രൂപയും എക്‌സിക്യുട്ടീവ് ക്ലാസിന് 3,520 രൂപയുമാണ് ടിക്കറ്റ് നിരക്ക്. ഭക്ഷണവിലയും ഉള്‍പ്പെടുത്തിയാണിത്.