തിരുവനന്തപുരം- പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചുവെന്ന ആരോപണത്തെ തുടര്‍ന്ന് ഒളിവില്‍ പോയ തൊളിക്കോട് മുന്‍ ഇമാം ശഫീഖ് അല്‍ ഖാസിമിയുടെ സഹോദരനെ പോലീസ് കസ്റ്റഡിയിലെടുത്തു. ശഫീഖ് ഖാസിമിയെ ഒളിവില്‍ പോകാന്‍ സഹായച്ചുവെന്ന കുറ്റത്തിനാണ് സഹോദരന്‍ അല്‍ അമീനെ കസ്്റ്റഡിയിലെടുത്തത്. ഖാസിമി പീഡിപ്പിച്ചതായി പെണ്‍കുട്ടി കഴിഞ്ഞ ദിവസം മൊഴിനല്‍കിയിരുന്നു.