ന്യൂദല്‍ഹി- ജമ്മു കശ്മീരിലെ പുല്‍വാമയില്‍ ആക്രമണം നടത്തിയ ചാവേറിന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുമായി അടുപ്പമുണ്ടെന്ന് സമൂഹ മാധ്യമങ്ങളില്‍ വ്യാജ പ്രചാരണം.
രാഹുല്‍ ഗാന്ധിയുടെ ചിത്രത്തില്‍ ചാവേറിന്റെ ഫോട്ടോ കൂടി ഫോട്ടോഷോപ്പിലൂടെ ചേര്‍ത്താണ് ഫേസ്ബുക്ക്, ട്വിറ്റര്‍ തുടങ്ങിയ സമൂഹ മാധ്യമങ്ങളില്‍ പ്രചരിപ്പിച്ചത്. നിരവധി പേര്‍ ഈ ഫോട്ടോ ഷെയര്‍ ചെയ്തു.
ആക്രമണത്തിനു പിന്നില്‍ കോണ്‍ഗ്രസ് തന്നെയാണോ എന്നു ചോദിച്ചുകൊണ്ടാണ് വണ്‍സ് എഗൈന്‍ മോഡിരാജ് എന്ന ഫേസ് ബുക്ക് പേജില്‍ പ്രഗ്നേഷ് ജാനി എന്നയാള്‍ ചിത്രം പോസ്റ്റ് ചെയ്തത്.
2014 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പ് പ്രചാരണവേളയില്‍ ബറാബങ്കിയിലെ ഹാജി വാരിസ് അലി ഷായുട ദര്‍ഗ സന്ദര്‍ശിക്കുമ്പോള്‍ എടുത്ത രാഹുല്‍ ഗാന്ധിയുടെ ഫോട്ടോയിലാണ് കൃത്രിമം നടത്തിയതെന്ന് ആള്‍ട് ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു.