തദ്ദേശ ഉപതെരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫിന് മുന്‍തൂക്കം

തിരുവനന്തപുരം-സംസ്ഥാനത്തെ തദ്ദേശ സ്ഥാപനങ്ങളിലെ 30 വാര്‍ഡുകളിലേക്കു നടന്ന ഉപതെരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫിനു ഭൂരിപക്ഷം. എല്‍.ഡി.എഫിന് 16 സീറ്റും  യു.ഡി.എഫിന് 12 സീറ്റും ലഭിച്ചു. 12 ജില്ലകളിലായിരുന്നു തെരഞ്ഞെടുപ്പ്.  എല്‍.ഡി.എഫില്‍നിന്ന് അഞ്ചു സീറ്റുകള്‍ യു.ഡി.എഫ് പിടിച്ചെടുത്തു. യു.ഡി.എഫില്‍നിന്ന് നാല് സീറ്റുകള്‍ എല്‍.ഡി.എഫും പിടിച്ചെടുത്തു. കണ്ണൂരില്‍ ഉപതെരഞ്ഞെടുപ്പ് നടന്ന മൂന്ന് വാര്‍ഡുകളും എല്‍.ഡി.എഫിനാണ്. ബി.ജെ.പിക്ക് ഒരു വാര്‍ഡും ലഭിച്ചില്ല. ശ്രദ്ധാകേന്ദ്രമായിരുന്ന ഒഞ്ചിയം പഞ്ചായത്തില്‍ സിറ്റിംഗ് വാര്‍ഡില്‍ ആര്‍.എംപി തന്നെ ജയിച്ചു.  മലപ്പുറം ജില്ലയില്‍ ഒരു ബ്ലോക്ക് പഞ്ചായത്തിലും ഒരു ഗ്രാമ പഞ്ചായത്തിലും എല്‍.ഡി.എഫ് ഭരണം പിടിച്ചെടുക്കും. രണ്ടിടത്തും ഉപതെരഞ്ഞെടുപ്പില്‍ ഇടതു മുന്നണി ഭൂരിപക്ഷം ഉറപ്പാക്കി. ആലപ്പുഴയില്‍ നേരത്തെ യു.ഡി.എഫ് ജയിച്ച വാര്‍ഡില്‍ ഇക്കുറി യു.ഡി.എഫ് വിമതന്‍ ജയിച്ചു.

 

Latest News