ശ്രീനഗര്‍- ജമ്മു കശ്മീരിലെ പുല്‍വാമയില്‍ സൈനിക വാഹന വ്യൂഹത്തിനു നേരെ കഴിഞ്ഞ ദിവസമുണ്ടായ ചാവേര്‍ ഭീകരാക്രമണത്തില്‍ വിരമൃത്യു വരിച്ച ജവാന്‍മാരുടെ എണ്ണം 44 ആയി. പരിക്കേറ്റ നിരവധി പേരുടെ നില ഗുരുതരമാണ്. 78 വാഹനങ്ങളിലായി 2,547 ജവാന്‍മാരാണ് സംഘത്തിലുണ്ടായിരുന്നത്. മരിച്ചവരില്‍ ഒരു മലയാളിയും ഉള്‍പ്പെട്ടതായി സ്ഥിരീകരിച്ചു. വയനാട് വൈത്തിരി കുന്നത്തിടവക സ്വദേശി വി.വി വസന്തകുമാറാണ് വീരമൃത്യു വരിച്ചത്. സിആര്‍പിഎഫ് 82-ാം ബറ്റാലിയന്‍ അംഗമായിരുന്നു.
രണ്ടു പതിറ്റാണ്ടിനിടെ കശ്മീരിലുണ്ടായ ഏറ്റവും വലിയ ഭീകരാക്രമണമാണിത്. സ്‌ഫോടക വസ്തുക്കളുമായി എത്തിയ കാര്‍ ഭീകരന്‍ സൈനിക വാഹന വ്യൂഹത്തിലെ ഒരു ബസിനു നേര്‍ക്ക് ഇടിച്ചു കയറ്റുകയായിരുന്നു. ഉഗ്ര സ്‌ഫോടനത്തില്‍ ബസ് ഛിന്നഭിന്നമായി. സ്‌ഫോടന ശബ്ദം 12 കിലോമീറ്റര്‍ അകലെ വരെ കേട്ടതായി നാട്ടുകാര്‍ പറഞ്ഞു.
Latest Visuals from the site of #PulwamaTerrorAttack in Jammu and Kashmir. 40 CRPF soldiers lost their lives in the terror attack yesterday. pic.twitter.com/Wv9r7yW9hk
— ANI (@ANI) February 15, 2019
'Matter of grave concern', says Pakistan on Pulwama terror attack by JeM
— ANI Digital (@ani_digital) February 14, 2019
Read @ANI Story | https://t.co/SmoeC4sOrV pic.twitter.com/9LjVYgiPmS