ശ്രീനഗര്‍- ജമ്മുകശ്മീരിലെ പുല്‍വാമ ജില്ലയിലെ അവന്തിപോറയില്‍ സൈനിക വാഹന വ്യൂഹത്തിനു നേര്‍ക്കുണ്ടായ ഭീകരാക്രമണത്തില്‍ 30 സിആര്‍പിഎഫ് ജവാന്‍മാര്‍ കൊല്ലപ്പെട്ടു. നാല്‍പതിലേറെ പേര്‍ക്ക് പരിക്കേറ്റു. ഇവരെ ശ്രീനഗറിലെ സൈനിക ആശുപത്രിയിലേക്കു മാറ്റി. സൈനിക വാഹന വ്യൂഹത്തിനു നേരെ കാര്‍ ബോംബ് സ്‌ഫോടനമാണ് ഉണ്ടായത്. ആക്രമണത്തിന്റെ ഉത്തരവാദിത്തം ഭീകര സംഘടനായായ ജെയ്‌ഷെ മുഹമ്മദ് ഏറ്റെടുത്തു. ശ്രീനഗര്‍- ജമ്മു ഹൈവേയിലുടെ 70-ലേറെ സിആര്‍പിഎഫ് വാഹനങ്ങള്‍ കടന്നു പോകുന്നതിനിടെയാണ് ആക്രമണമുണ്ടായതെന്ന് ആഭ്യന്തര മന്ത്രാലയ വൃത്തങ്ങള്‍ അറിയിച്ചു. ആക്രമണുണ്ടായ പാത ഭീകരരുടെ ഭീഷണി മുക്തമായി കണക്കാക്കിയിരുന്ന മേഖലയാണ്. വലിയ സുരക്ഷാ വീഴ്ചയായാണ് സംഭവത്തെ അധികൃതര്‍ കാണുന്നത്.
CRPF DG RR Bhatnagar on #Pulwama attack: Senior officers at the spot, the investigation is underway. Injured being taken care of. There were 2500 personnel in the convoy (file pic) pic.twitter.com/hklbZPk9z2
— ANI (@ANI) February 14, 2019
ഈ ആക്രമണത്തിനു പിന്നിലുള്ളവരെ വെറുതെ വിടില്ലെന്ന് പ്രതിരോധ സഹമന്ത്രി സുഭാഷ് ഭാംറെ പറഞ്ഞു. മുന്‍ ജമ്മുകശ്മീര്‍ മുഖ്യമന്ത്രി ഉമര്‍ അബ്ദുല്ല ആക്രമമണത്തെ അപലപിച്ചു. വിവിധ രാഷ്ട്രീയ പാര്‍ട്ടികളും ഞെട്ടലോടെയാണ് പ്രതികരിച്ചത്. 2016 സെപ്തംബറില്‍ ഉറിയില്‍ 19 ജവാന്‍മാരുടെ മരണത്തിനിടയാക്കിയ സൈനിക കേന്ദ്രത്തിലെ ഭീകരാക്രമണത്തിനു ശേഷം ആദ്യമായാണ് ഇത്രവലിയ ഭീകരാക്രമണം ജമ്മു കശ്മീരില്‍ നടക്കുന്നത്.
Zulfiqar Hassan, IG CRPF(Operations) on Pulwama blast: J&K Police has taken up the investigation. The injured shifted to hospital. Post-blast analysis being done at the spot pic.twitter.com/BsOi2nJhfh
— ANI (@ANI) February 14, 2019