Sorry, you need to enable JavaScript to visit this website.

പതിമൂന്നുകാരന് കഞ്ചാവും മദ്യവും  നല്‍കി പീഡനം; പ്രതി പിടിയില്‍ 

വളാഞ്ചേരി- പതിമൂന്നുകാരനു കഞ്ചാവും മദ്യവും നല്‍കി ലൈംഗിക പീഡനത്തിനിരയാക്കിയ പ്രതി പിടിയില്‍. ഇരിമ്പിളിയം മങ്കേരി കട്ടച്ചിറ കബീര്‍ എന്ന മാത കബീര്‍ (38) ആണ് വളാഞ്ചേരി പോലീസിന്റെ പിടിയിലായത്. മൂന്നാഴ്ച മുമ്പു വളാഞ്ചേരിക്കടുത്ത പറമ്പില്‍ വെച്ച് കുട്ടിക്ക് കഞ്ചാവും മദ്യവും ബലമായി നല്‍കിയാണ് പീഡിപ്പിച്ചത്. സംഭവശേഷം മുങ്ങിയ പ്രതി തിരുവനന്തപുരം, എറണാകുളം എന്നിവിടങ്ങളില്‍ ഒളിവില്‍ കഴിയുകയായിരുന്നു. തുടര്‍ന്നു  പെരിന്തല്‍മണ്ണയിലെ സുഹൃത്തിനെ കബീര്‍ അന്വേഷിച്ചു പോകുന്നതിനിടയില്‍ സൈബര്‍ സെല്ലിന്റെ സഹായത്തോടെ പോലീസ് പിടികൂടുകയായിരുന്നു. പെരിന്തല്‍മണ്ണ ബസ് സ്റ്റാന്‍ഡ് പരിസരത്ത് വെച്ച് വളാഞ്ചേരി സി.ഐ പി. പ്രമോദും സംഘവുമാണ് പിടികൂടിയത്. വളാഞ്ചേരി, കുറ്റിപ്പുറം പോലീസ് സ്റ്റേഷനുകളില്‍ മണല്‍ക്കടത്ത്, കഞ്ചാവ് കേസുകള്‍ ഇയാള്‍ക്കെതിരെയുണ്ട്. സി.ഐയുടെ നേതൃത്വത്തില്‍ എസ്.ഐ ജി. കാര്‍ത്തികേയന്‍, എസ്‌സിപിഒമാരായ സുനില്‍ദേവ്, ഹരിപ്രസാദ്, ജോബിന്‍, പ്രിയജിത്ത് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്. തിരൂര്‍ കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

Latest News