പ്രയാഗ്‌രാജ്- ബി.ജെ.പി അധ്യക്ഷന്‍ അമിത് ഷാ, യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് എന്നിവരും മറ്റു ബി.ജെ.പി, ആര്‍.എസ്.എസ് നേതാക്കളും ഗംഗയില്‍ പുണ്യസ്‌നാനം നടത്തി. യു.പിയില്‍ തുടരുന്ന കുംഭമേളയോടനുബന്ധിച്ചാണ് നേതാക്കള്‍ പ്രയാഗ്‌രാജിലെത്തി
ഗംഗ, യുമന, സ്വരസതി സംഗമത്തില്‍ പ്രാര്‍ഥന നടത്തിയത്. സ്‌നാനത്തിനുശേഷം അമിത് ഷായും യോഗിയും ത്രിവേണി സംഗമത്തില്‍ ആരതിയും അര്‍പ്പിച്ചു. ജനുവരി 15-ന് മകര സംക്രാന്തിക്ക് ആരംഭിച്ച മഹാ കുംഭമേളയില്‍ ത്രിവേണി സംഗമത്തില്‍ സ്‌നാനം നടത്താന്‍ ലക്ഷക്കണക്കിന് ഭക്തരാണ് എത്തുന്നത്. മാര്‍ച്ച് നാലിന മഹാ ശിവരാത്രി നാളില്‍ കുംഭമേള സമാപിക്കും.