അജ്മാന്- സ്പോണ്‍സറുടെ കുടംബ ചിത്രങ്ങള്‍ ഫേസ് ബുക്കില്‍ പോസ്റ്റ് ചെയ്ത വേലക്കാരിക്ക് ആറു മാസം ജയില്‍. തടവ് ശിക്ഷ പൂര്‍ത്തിയാക്കിയ ശേഷം 29 കാരിയെ നാടുകടത്താനും കോടതി ഉത്തരവിട്ടു.
യു.എ.ഇ പൗരന്റെ മാതാവിന്റെയും കുട്ടികളുടേയും ഫോട്ടോകളെടുത്ത് പരിഹാസ അടിക്കുറിപ്പുകള്‍ നല്‍കിയാണ് യുവതി ഫേസ് ബുക്കില്‍ പോസ്റ്റ് ചെയ്തിരുന്നത്. അനുമതിയില്ലാതെ സ്പോണ്‍സറുടെ ഭാര്യയുടെ വസ്ത്രം ധരിച്ച് ഫോട്ടോ എടുത്തതായും പരാതിയില്‍ പറഞ്ഞിരുന്നു. ഇതും ഫേസ് ബുക്കില്‍ പോസ്റ്റ് ചെയ്തിരുന്നു. എന്നാല്‍ വസ്ത്രങ്ങള്‍ മോഷ്ടിച്ചതല്ലെന്നും കടം വാങ്ങി ധരിച്ചതാണെന്നും പ്രതിയുടെ അഭിഭാഷകന് വാദിച്ചു.