മുംബൈ- ലോക്സഭാ തെരഞ്ഞെടുപ്പിനൊപ്പം നിയമസഭാ തെരഞ്ഞെടുപ്പും നടക്കുന്ന മഹാരാഷ്ട്രയില്‍ ബി.ജെ.പിയുമായി സഖ്യത്തിലേര്‍പ്പെടണമെങ്കില്‍ 1995 ലെ ഫോര്‍മുലയിലായിരിക്കണമെന്ന ഉപാധിയുമായി ശിവസേന. ബി.ജെ.പിയേക്കാള്‍ കൂടുതല്‍ സീറ്റുകളില്‍ മത്സരിക്കുമെന്നും മുഖ്യമന്ത്രി പദവി നല്‍കണമെന്നുമാണ് ഉപാധികള്‍.
ആകെയുള്ള 288 സീറ്റുകളില്‍ ശിവസേന 171 സീറ്റുകളിലും ബി.ജെ.പി 117 സീറ്റുകളിലും മത്സരിച്ചതാണ് 1995-ലെ ഫോര്‍മുല. ശിവസേന 73 സീറ്റുകളിലും ശിവസേന 65 സീറ്റുകളിലും ജയിക്കുകയും സേനയുടെ മനോഹര്‍ ജോഷിയുടെ നേതൃത്വത്തില്‍ സര്‍ക്കാര്‍ രൂപീകരിക്കുയും ചെയ്തിരുന്നു. അതേ സമയം 2014-ല്‍ ഇരുപാര്‍ട്ടികളും തനിച്ച് മത്സരിച്ചപ്പോള്‍ ബി.ജെ.പിക്ക് 122 സീറ്റുകള്‍ ലഭിച്ചു. ശിവസേനക്ക് 63 സീറ്റുകളില്‍ മാത്രമാണ് ജയിക്കാനായത്.
അതേസമയം, ലോക്സഭാ തെരഞ്ഞെടുപ്പില്‍ 50-50 ഫോര്‍മുലയില്‍ മത്സരിക്കാമെന്നാണ് ബി.ജെ.പി വ്യക്തമാക്കിയിരിക്കുന്നത്. നിയമസഭയിയിലും സമാന ഫോര്‍മുല ആകാമെന്ന് ബി.ജെ.പി നേതാക്കള്‍ അറിയിച്ചിട്ടുണ്ട്.
ലോക്സഭയിലേക്കം നിയമസഭയിലേക്കും മുഴുവന്‍ സീറ്റുകളിലും തനിക്ക് മത്സരിക്കാന്‍ തയ്യാറാണെന്ന് ശിവസേനാ നേതാവ് സഞ്ജയ് റാവത്ത് പറഞ്ഞു.