അങ്കാറ- തുര്‍ക്കിയില്‍ 2016 ല്‍ വിഫലമായ അട്ടിമറി നീക്കം ആസൂത്രണം ചെയ്ത ഗുലന്‍ പ്രസ്ഥാനവുമായി ബന്ധമുള്ള 729 പേര്‍ കൂടി അറസ്റ്റിലായി. രാജ്യവ്യാപകമായി നടത്തിയ റെയ്ഡിലാണ് ഇവര്‍ പിടിയിലായതെന്ന് പബ്ലിക് പ്രോസിക്യൂട്ടര്‍ ഓഫീസ് അറിയിച്ചു.
അമേരിക്കയില്‍ അഭയം തേടിയ ഫത്ഹുല്ല ഗുലന്റെ പ്രസ്ഥാനവുമായി ബന്ധമുള്ള 1,112 പേരുടെ പട്ടിക അധികൃതര്‍ 75 പ്രവിശ്യകളിലേക്ക് കൈമാറുകയായിരുന്നു. 2016 ല്‍ അട്ടിമറിക്ക് നിര്‍ദേശം നല്‍കിയെന്ന ആരോപണം ഫത്ഹുല്ല ഗുലന്‍ ആവര്‍ത്തിച്ചു നിഷേധിച്ചിരുന്നു. തലസ്ഥാനമായ അങ്കാറയില്‍ 45 പേരാണ് അറസ്റ്റിലായതെന്ന് ബന്ധപ്പെട്ട വൃത്തങ്ങള്‍ പറഞ്ഞു.