റിയാദ്- ജറൂസലം തലസ്ഥാനമായി രാഷ്ട്രം സ്ഥാപിക്കാനുള്ള ഫലസ്തീന്‍ ജനതയുടെ ശ്രമങ്ങളെ പിന്തുണക്കുമെന്നും അവര്‍ക്കൊപ്പം നില്‍ക്കുമെന്നും തിരുഗേഹങ്ങളുടെ സേവകന്‍ സല്‍മാന്‍ രാജാവ് പറഞ്ഞു.
ഫലസ്തീന്‍ പ്രസിഡന്റ് മഹ്്മൂദ് അബ്ബാസുമായി നടത്തിയ ചര്‍ച്ചയില്‍ ഫലസ്തീനികളുടെ അവകാശങ്ങള്‍ക്ക് രാജാവ് പിന്തുണ ആവര്‍ത്തിച്ചു. ഫലസ്തീന്‍ പ്രശ്‌നത്തില്‍ സൗദി അറേബ്യ എക്കാലത്തും നല്‍കി വരുന്ന പിന്തുണക്ക് മഹ്്മൂദ് അബ്ബാസ് നന്ദി പറഞ്ഞു.