അബുദാബി: അബുദാബിയില്‍ നിന്ന് മക്ക വരെയുള്ള ഓട്ടത്തില്‍ 547 കി.മീ പിന്നിട്ട് എമിറേറ്റ്‌സ് സെന്റര്‍ ഫോര്‍ സ്ട്രാറ്റജിക് സ്റ്റഡീസ് ആന്‍ഡ് റിസര്‍ച്ച് (ഇ.സി.എസ്.എസ്.ആര്‍.) എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഡോ. ഖാലിദ് ജമാല്‍ അല്‍ സുവൈദി.
പത്തുദിവസം കൊണ്ടാണ് ഖാലിദ് 547 കിലോമീറ്ററാണ് ഓടി തീര്‍ത്തത്. ഈ മാസം ഒന്നിനാണ് അബുദാബി ഷെയ്ക് സായിദ് ഗ്രാന്‍ഡ് മോസ്‌കില്‍ നിന്ന് ഖാലിദ് ഓട്ടം തുടങ്ങിയത്.
യുഎഇയിലെ 345 കിലോമീറ്റര്‍ ആറ് ദിവസം കൊണ്ട് പൂര്‍ത്തിയാക്കി അല്‍ബത്ത അതിര്‍ത്തി കടന്ന് ഖാലിദ് സൗദിയില്‍ പ്രവേശിച്ചു. സൗദിയിലും അധികൃതരില്‍ നിന്നും പൊതു സമൂഹത്തില്‍ നിന്നും തനിക്ക് ഹൃദ്യമായ സ്വീകരണമാണ് ലഭിക്കുന്നതെന്ന് ഖാലിദ് പറഞ്ഞു.
യുഎഇയും സൗദി അറേബ്യയും കാത്തുസൂക്ഷിക്കുന്ന ശക്തമായ ബന്ധത്തോടുള്ള ആദരവാണ് ഓട്ടത്തിലൂടെ പ്രകടമാക്കുന്നത്. ഭീകരവാദത്തിനും തീവ്രവാദത്തിനും എതിരായുള്ള പ്രവര്‍ത്തനങ്ങളില്‍ ശക്തമായ നിലപാടുകള്‍ കൈക്കൊള്ളുന്ന ഇരു രാജ്യത്തിനുമുള്ള നന്ദിപ്രകടനം കൂടിയാണിത്.
രാവിലെ പത്തുമുതല്‍ ഉച്ചയ്ക്ക് രണ്ട് വരെയുള്ള സമയങ്ങളില്‍ ആര്‍ക്കും അദ്ദേഹത്തിനൊപ്പം ഓടാം.
ഇതാദ്യമായല്ല ഖാലിദ് ഇത്തരം ആവേശകരമായ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്. 2018 ഫെബ്രുവരി ആദ്യം ഫുജൈറ തുറമുഖം മുതല്‍ അബുദാബി തുറമുഖം വരെയുള്ള 327 കിലോമീറ്റര്‍ 80 മണിക്കൂര്‍കൊണ്ട് അദ്ദേഹം പൂര്‍ത്തിയാക്കിയിട്ടുണ്ട്.