ബണ്ടല്‍ഖണ്ഡ്- കുഞ്ഞിനെ രക്ഷിക്കണമെങ്കില്‍ സ്വന്തമായി വെന്റിലേറ്റര്‍ എത്തിക്കണമെന്ന് ഡോക്ടര്‍ ആവശ്യപ്പെട്ട സംഭവത്തില്‍ ഒന്നര വയസ്സുകാരി മരണത്തിനു കീഴടങ്ങി. മധ്യപ്രദേശിലെ സാഗര്‍ ജില്ലയിലാണ് സംഭവം. ഗുരുതരമായി പൊള്ളലേറ്റ കുഞ്ഞിന് ബണ്ടല്‍ഖണ്ഡ് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ വെന്റിലേറ്റര്‍ നിഷേധിക്കുകയായിരുന്നു.
കുട്ടിയുടെ മാതാപിതാക്കള്‍ വെന്റിലേറ്റര്‍ ആവശ്യപ്പെട്ടപ്പോള്‍ സ്വന്തമായി സംഘടിപ്പിക്കാന്‍ ഡോ. ജ്യോതി റാവത്ത് പറഞ്ഞുവെന്ന് റിപ്പോര്‍ട്ടുകളില്‍ പറയുന്നു. കുട്ടിയുടെ ബന്ധുക്കളും ഡോക്ടറും തമ്മിലുള്ള സംസാരത്തിന്റെ വിഡിയോ സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ചതിനെ തുടര്‍ന്ന് ഡോക്ടറെ സസ്‌പെന്റ് ചെയ്തിരിക്കയാണ്.