ലുധിയാന- പഞ്ചാബില്‍ 20 കാരിയെ 11 പേര്‍ കൂട്ടബലാത്സംഗം ചെയ്തു. ലുധിയാനയിലെ ഇസ്സെവാള്‍ ഗ്രാമത്തിലാണ് സംഭവം. ഈ മാസം ഒമ്പതിനു നടന്ന സംഭവം കഴിഞ്ഞ ദിവസമാണ് യുവതി പോലീസില്‍ അറിയിച്ചത്.
സുഹൃത്തിനോടൊപ്പം ലുധിയാന സിറ്റിയില്‍നിന്ന് ഇസ്സെവാളിലേക്ക് കാറില്‍ പോകുകയായിരുന്നു യുവതി. മോട്ടോര്‍ ബൈക്കിലെത്തിയ രണ്ട് പേര്‍ കാര്‍ തടഞ്ഞ് യുവതിയെ വലിച്ചു പുറത്തിടുകയായിരുന്നു. തുടര്‍ന്ന് കൂടുതല്‍ പേരെ ഫോണില്‍ വിളിച്ചുവരുത്തി പീഡിപ്പിച്ചുവെന്നാണ് യുവതി പോലീസിനോട് പറഞ്ഞത്. ബൈക്കിലെത്തിയവര്‍ കല്ലെറിഞ്ഞാണ് കാര്‍ നിര്‍ത്തിച്ചത്. എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തതായി പോലീസ് അറിയിച്ചു. യുവതിക്ക് വൈദ്യ പരിശോധന നടത്തി.