പുല്‍വാമ- ജമ്മു കശ്മീരിലെ പുല്‍വാമയില്‍ ഭീകരരും സുരക്ഷാ സൈനികരും തമ്മില്‍ ഏറ്റുമുട്ടല്‍ തുടരുന്നു. രത്നിപുര പ്രദേശത്താണ് തിങ്കളാഴ്ച രാത്രി ഏറ്റുമുട്ടല്‍ ആരംഭിച്ചത്. കൂടുതല്‍ വിവരങ്ങള്‍ സൈന്യം പുറത്തുവിട്ടിട്ടില്ല.
ഞായറാഴ്ച കുല്‍ഗാമില്‍ ലശ്കറെ തയ്യിബയിലും ഹിസ്ബുല്‍ മുജാഹിദീനിലും പെട്ട അഞ്ച് ഭീകരരെ സൈന്യം വധിച്ചിരുന്നു.