Sorry, you need to enable JavaScript to visit this website.

യു.പിയിലും ഉത്തരാഖണ്ഡിലും വ്യാജമദ്യം; അച്ഛനും മകനുമടക്കം നാല് പേര്‍ പിടിയില്‍

റൂര്‍ക്കീ- ഉത്തരാഖണ്ഡിലും ഉത്തര്‍പ്രദേശിലുമായി 70 പേരുടെ മരണത്തിനിടയാക്കിയ വ്യാജമദ്യ വില്‍പനയുമായി ബന്ധപ്പെട്ട് രണ്ടുപേരെ കൂടി പോലീസ് അറസ്റ്റ് ചെയ്തു. യു.പിയിലെ സഹാറന്‍പുരിലും വ്യാജമദ്യം വില്‍പന നടത്തിയതായി ഇവര്‍ സമ്മതിച്ചതായി ഹരിദ്വാര്‍ പോലീസ് സൂപ്രണ്ട് ജെ. ഖണ്ഡൂരി പറഞ്ഞു. കേസില്‍ മുഖ്യപ്രതികളായ സര്‍ദാര്‍ ഹര്‍ദേവ്, മകന്‍ സുക്ക എന്നിവരെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. ഇതോടെ അറസ്റ്റിലായവരുടെ എണ്ണം നാലായി.
ഇരുസംസ്ഥാനങ്ങളിലുമായി വ്യാജമദ്യം കഴിച്ച് 70 പേര്‍ മരിച്ചതോടെയാണ് വിതരണക്കാര്‍ക്കെതിരെ നടപടി കര്‍ശനമാക്കാന്‍ സര്‍ക്കാരുകളെ പ്രേരിപ്പിച്ചത്. ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ അഞ്ചംഗ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചിരുന്നു.

 

Latest News