ജോധ്പുര്‍- രാജസ്ഥാനില്‍ ദലിത് പോലീസുകാരന്റെ വിവാഹ ഘോഷയാത്ര ഉയര്‍ന്ന ജാതിക്കാര്‍ ആക്രമിച്ചു. ദുഗാര്‍ ഗ്രാമത്തിലാണ് സംഭവം. കേസ് രജിസ്റ്റര്‍ ചെയ്ത പോലീസ് ഏതാനും പേരെ അറസ്റ്റ് ചെയ്തു. മറ്റുള്ളവര്‍ക്കായി അന്വേഷണം തുടരുകയാണ്.
ദുഗാര്‍ ഗ്രാമത്തില്‍ പ്രവേശിക്കുമ്പോഴാണ് തന്നേയും ഒപ്പമുണ്ടായിരുന്നവരേയും രജ്പുതുകാര്‍ ആക്രമിച്ചതെന്ന് വരന്‍ സവായി റാം പോലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു. ആളുകള്‍ തടയാന്‍ ശ്രമിച്ചപ്പോള്‍ അവര്‍ക്കും മര്‍ദനമേറ്റു. 12 പേര്‍ക്കെതിരെയാണ് കേസെടുത്തതെന്നും കുറ്റക്കാര്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്നും പോലീസ് ഉദ്യോഗസ്ഥന്‍ അജിത് സിംഗ് പറഞ്ഞു.