രാമേശ്വരം- തമിഴ്‌നാട്ടിലെ രാമേശ്വരത്തുനിന്ന് അനധികൃത മാര്‍ഗത്തിലൂടെ നാട്ടിലേക്ക് മടങ്ങാന്‍ ശ്രമിച്ച അഞ്ച് ശ്രിലങ്കന്‍ അഭയാര്‍ഥികളെ കസ്റ്റംസ് അധികൃതര്‍ അറസ്റ്റ് ചെയ്തു. മധുരയിലെ ആനായൂര്‍ അഭയാര്‍ഥി ക്യാമ്പില്‍ കഴിഞ്ഞിരുന്നവരാണ് ശ്രീലങ്കയിലേക്ക് മടങ്ങാന്‍ ശ്രമിച്ചത്. ഊത്തത്തലൈ തീരത്താണ് ഇവരെ അറസ്റ്റ് ചെയ്തത്. ചോദ്യം ചെയ്ത ശേഷം അഭയാര്‍ഥികളെ ധനുഷ്ടകോടി പോലീസിനു കൈമാറി. കേസില്‍ കൂടുതല്‍ അന്വേഷണം തുടരുകയാണെന്ന് പോലീസ് അറിയിച്ചു.