Sorry, you need to enable JavaScript to visit this website.

പിടികൂടിയ മൂന്ന് കോടിയുടെ സ്വര്‍ണ ബിസ്‌കറ്റുകളുമായി പോലീസുകാര്‍ മുങ്ങി

ഗുവാഹത്തി- കള്ളക്കടത്തുകാരില്‍നിന്ന് പിടിച്ച മൂന്ന് കോടി രൂപയുടെ 60 സ്വര്‍ണ ബിസ്‌കറ്റുകളുമായി രണ്ട് പോലീസ് ഉദ്യോഗസ്ഥര്‍ അപ്രത്യക്ഷരായി. അസം തലസ്ഥാനത്താണ് സംഭവം. കഴിഞ്ഞ മാസം 15-ന് പോലീസുകാര്‍ പിടിച്ചെടുത്ത സ്വര്‍ണ ബിസ്‌കറ്റുകള്‍ അവര്‍ തന്നെ സൂക്ഷിക്കുകയായിരുന്നുവെന്ന് പോലീസ് കമ്മീഷണര്‍ ദീപക് കുമാര്‍ പറഞ്ഞു.
കള്ളക്കടത്തുകാര്‍ അറിയിച്ചതിനെ തുടര്‍ന്ന് ഈ മാസം നാലിനാണ് പോലീസ് കേസെടുത്തത്. അപ്രത്യക്ഷരായ പോലീസുകാര്‍ക്ക് വേണ്ടി അന്വേഷണം തുടരുകയാണ്. കോടതയില്‍ കള്ളക്കടത്തുകാരുടെ മൊഴി രേഖപ്പെടുത്തി. സ്വര്‍ക്കടത്തിനു വേറൊരു കേസും രജിസ്റ്റര്‍ ചെയ്തതായി കമ്മീഷണര്‍ പറഞ്ഞു.

 

Latest News