ദിസ്പുര്‍- പൗരത്വ ബില്ലില്‍ പ്രതിഷേധിച്ച് പ്രശസ്ത സംഗീതജ്ഞന്‍ ഭുപേന്‍ ഹസാരികക്ക് മരണാനന്തര ബഹുമതിയായി നല്‍കിയ ഭാരത രത്‌ന പുരസ്‌കാരം കുടുംബം നിരസിച്ചു. അസമിലെ ന്യൂനപക്ഷ വിഭാഗത്തെയാകെ പുറത്തുനിര്‍ത്തി മതാടിസ്ഥാനത്തില്‍ തയ്യാറാക്കിയ പൗരത്വ ബില്‍ പ്രതിഷേധാര്‍ഹമാണെന്ന് മകന്‍ തേജ് ഭുപേന്‍ ഹസാരിക പറഞ്ഞു.
സമരകാലത്ത് അസമിലെ ജനങ്ങള്‍ക്കൊപ്പം നിന്നയാളാണ് തന്റെ പിതാവ്. ഈ സാഹചര്യത്തില്‍ ഭാരത രത്‌ന സ്വീകരിക്കുന്നത് അദ്ദേഹത്തിന്റെ ആഗ്രഹങ്ങള്‍ക്കെതിരാണെന്ന് അസോമിയ പ്രതിദിന്‍ ദിനപത്രത്തിന് നല്‍കിയ അഭിമുഖത്തില്‍ തേജ് പറഞ്ഞു. അസമിലെ ജനതയ്ക്കു വേണ്ടി ഇത്രയെങ്കിലും ചെയ്യേണ്ടതുണ്ട്. ഭുപേന്‍ ഹസാരിക എല്ലാ ബഹുമതികള്‍ക്കും മുകളിലാണെന്നും തേജ് പറഞ്ഞു.