മൈക്കിള്‍ ജാക്‌സണെ പോലെയാകാന്‍ യുവാവ് ചിലവാക്കിയത് 2 കോടിയിലധികം രൂപ!!
അമേരിക്കന്‍ പോപ് ഗായകനായ മൈക്കള്‍ ജാക്‌സന്റെ കടുത്ത ആരാധകനായ അര്‍ജന്റീന സ്വദേശി ലിയോ ബ്ലാങ്കോയാണ് കോടികള്‍ ചിലവാക്കി ശസ്ത്രക്രിയ ചെയ്തത്. മൈക്കിള്‍ ജാക്‌സന്റെ കടുത്ത ആരാധകനായി മാറിയ ഈ യുവാവ് 11 ശസ്ത്രക്രിയയ്ക്ക് പുറമേ നിരവധി സൗന്ദര്യവര്‍ദ്ധക നടപടി ക്രമങ്ങളും സ്വീകരിച്ചിട്ടുണ്ട്. മൈക്കിള്‍ ജാക്‌സന്റെ ഏകദേശ രൂപം സ്വന്തമാക്കിയ ഈ ഇരുപത്തിരണ്ടുകാരന്‍ പൂര്‍ണ രൂപമെത്താന്‍ ഇനിയും ശസ്ത്രക്രിയയ്ക്ക് തയാറാണ്.
രണ്ട് ഓടോപ്ലാസ്റ്റി സര്‍ജറി, മൂന്നു ലിപോസക്ഷന്‍ സര്‍ജറി, നാല് റൈനോപ്ലാസ്റ്റി സര്‍ജറി എന്നിവയ്ക്ക് പുറമേ രണ്ട് ഹ്യലുറോനിക് ആസിഡ് ബോടോക്‌സ് പ്രയോഗങ്ങള്‍ എന്നിവയും ലിയോ ഇതുവരെ നടത്തി. 15 വയസ്സില്‍ തുടങ്ങിയ ഈ മാറ്റം അടുത്തിടെ നടത്തിയ 'മന്‍ഡിബുലര്‍ കോണ്‍ടറിംഗ്' എന്ന ശസ്ത്രക്രിയ വരെ എത്തി നില്‍കുകയാണ്.
മനസ് നിറയെ മൈക്കിള്‍ ജാക്ക്‌സണെ കൊണ്ടു നടക്കുന്ന ഈ ചെറുപ്പക്കാരന്‍ ശരീരം കൊണ്ടും അദ്ദേഹത്തെപ്പോലെയാകാന്‍ ആഗ്രഹിക്കുകയാണ്. മകന്റെ ആഗ്രഹത്തിന് ഒപ്പമാണെങ്കിലും അവന്റെ ആരോഗ്യ കാര്യത്തില്‍ ഭയമുണ്ടെന്നാണ് മാതാപിതാക്കള്‍ പറയുന്നത്