ന്യൂദല്‍ഹി- ഉത്തര്‍പ്രദേശ് തലസ്ഥാനമായ ലഖ്നൗവില്‍ റോഡ് ഷോയിലൂടെ തെരഞ്ഞെടുപ്പു പ്രചാരണത്തിന് തുടക്കം കുറിച്ച എ.ഐ.സി.സി ജനറല്‍ സെക്രട്ടറിയും ഭാര്യയുമായ പ്രിയങ്കാ ഗാന്ധിക്ക് ആശംസകളുമായി റോബര്‍ട്ട് വദ്‌ര. ഫേസ് ബുക്ക് കുറിപ്പില്‍ പി എന്നാണ് അദ്ദേഹം പ്രിയങ്കയെ അഭിസംബോധന ചെയ്തിരിക്കുന്നത്.
തന്റെ ഉറ്റസുഹൃത്താണ് പ്രിയങ്കയെന്നും അവര്‍ ഉത്തമഭാര്യയും തങ്ങളുടെ കുട്ടികള്‍ക്ക് ഏറ്റവും നല്ല അമ്മയുമാണെന്നും വദ് ര പറഞ്ഞു. പ്രതികാരവും ദുഷിപ്പും കലര്‍ന്ന രാഷ്ട്രീയസാഹചര്യമാണ് നിലവിലുള്ളത്. എന്നാല്‍ ജനങ്ങളെ സേവിക്കുക എന്നത് അവളുടെ കര്‍ത്തവ്യമാണെന്ന് എനിക്കറിയാം. ഇന്ത്യയിലെ ജനങ്ങള്‍ക്ക് പ്രിയങ്കയെ കൈമാറിയിരിക്കുകയാണ്. അവള്‍ക്കൊന്നും വരാതെ നിങ്ങള്‍ നോക്കണം- റോബര്‍ട്ട് വദ് ര അഭ്യര്‍ഥിച്ചു.
കള്ളപ്പണം വെളുപ്പിക്കല്‍ കേസുമായി ബന്ധപ്പെട്ട് മൂന്ന് ദിവസങ്ങളിലായി എന്‍ഫോഴ്സ്മെന്റ് റോബര്‍ട്ട് വദ്്‌രയെ ചോദ്യം ചെയ്തിരുന്നു. ചോദ്യം ചെയ്യലിനായി ആദ്യ ദിവസം പ്രിയങ്കയോടൊപ്പമാണ് വദ്്‌ര എത്തയിരുന്നത്.
ദല്‍ഹിയിലെ വസതിക്കു മുന്നില്‍ പ്രതികരണം ആരാഞ്ഞ് മാധ്യമപ്രവര്‍ത്തകരെത്തിയപ്പോള്‍ പ്രതികരിക്കാന്‍ നില്‍ക്കാതെ ബൈക്ക് ഓടിച്ച് പോയ വദ് രയുടെ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലായിരുന്നു.