Sorry, you need to enable JavaScript to visit this website.

മഞ്ജു വാരിയര്‍ പറഞ്ഞ് പറ്റിച്ചെന്ന് ആദിവാസികള്‍ 

കല്‍പറ്റ- നടി മഞ്ജു വാര്യര്‍ വീട് നല്‍കാമെന്ന് പറഞ്ഞ് തങ്ങളെ പറ്റിച്ചെന്ന് ആരോപിച്ച് വയനാട് പരക്കുനി കോളനിയിലെ ആദിവാസികള്‍ രംഗത്ത്.
വീട് വാഗ്ദാനവുമായി ഒന്നര വര്‍ഷം മുന്‍പാണ് മഞ്ജു വാര്യര്‍ ആദിവാസി കോളനിയിലെത്തിയതെന്നും ജില്ലാ ഭരണകൂടവുമായി ചര്‍ച്ച ചെയ്ത് പദ്ധതി തയ്യാറാക്കിയെന്നും എന്നാല്‍, ഇതു വരെയായിട്ടും നടപടിക്രമങ്ങള്‍ ആരംഭിച്ചിട്ടു പോലുമില്ലെന്നുമാണ്, ആദിവാസികള്‍ ആരോപണം ഉന്നയിക്കുന്നത്.
57 കുടംബങ്ങളാണ് കോളനിയില്‍ ഉള്ളത്. മഞ്ജുവാര്യരുടെ വാദ്ഗാനം വന്നതോടെ മറ്റ് പദ്ധതികളൊന്നും ഇവര്‍ക്ക് ലഭിക്കാതായി. വീട് പുതുക്കി പണിയുന്നതിനോ പുനര്‍ നിര്‍മ്മാണത്തിനോ സഹായം കിട്ടുന്നില്ല. ഈ സാഹചര്യത്തിലാണ് ആദിവാസികള്‍ പ്രതിഷേധവുമായി എത്തിയത്.

Latest News