Sorry, you need to enable JavaScript to visit this website.

കാര്‍ ഡ്രൈവിങ് അവസാനിപ്പിച്ച് ഫിലിപ് രാജകുമാരന്‍

ലണ്ടന്‍; കാര്‍ ഡ്രൈവിങ് അവസാനിപ്പിച്ച് ഫിലിപ് രാജകുമാരന്‍ (97). അടുത്തിടെ രാജകുമാരന്‍ ഓടിച്ച കാര്‍ രണ്ട് പേരെ അപകടത്തില്‍ പെടുത്തുകയും ഇതേ തുടര്‍ന്ന് കഴിഞ്ഞ ദിവസം അദ്ദേഹം ഡ്രൈവിങ് ലൈസന്‍സ് തിരിച്ചേല്‍പിക്കുകയും ചെയ്തിരുന്നു. അപകടത്തില്‍ രാജകുമാരനു പരുക്കേറ്റില്ലെങ്കിലും ഇടിച്ച കാറില്‍ ഉണ്ടായിരുന്ന രണ്ടു സ്തീകള്‍ക്കു പരുക്കേറ്റിരുന്നു. ഡ്രൈവിങ് ലൈസന്‍സ് അദ്ദേഹം നോര്‍ഫോക്ക് പൊലീസിനാണ് കൈമാറിയത്.
ലൈസന്‍സ് തിരിച്ചേല്‍പിച്ചത് കേസുമായ് ബന്ധപ്പെട്ട് രാജകുമാരനു ഗുണകരമായേക്കും. ഇക്കാര്യം കൂടി കണക്കിലെടുത്തായിരിക്കും തുടര്‍ നടപടിയുണ്ടാവുക. പൊതുതാല്‍പര്യം കണക്കിലെടുത്തു നിയമനടപടി ഉണ്ടായില്ലെന്നും വരാം. ജനുവരി 17നാണ് അപകടം സംഭവിച്ചത്. മറ്റൊരു കാറില്‍ ഇടിച്ചു രാജകുമാരന്റെ കാര്‍ മറിയുകയായിരുന്നു.
അപകടം നടന്നു രണ്ടു ദിവസം കഴിഞ്ഞു സീറ്റ് ബെല്‍റ്റ് ധരിക്കാതെ വാഹനം ഓടിക്കുന്ന രാജകുമാരന്റെ ചിത്രം പുറത്തുവന്നിരുന്നു. രണ്ടു സംഭവങ്ങളും രാജ്യമൊട്ടാകെ ചര്‍ച്ചാവിഷയമാവുകയും ചെയ്തു. യുകെയില്‍ 70 വയസ്സ് ആണ് ലൈസന്‍സിനുള്ള പ്രായപരിധിയെങ്കിലും ആവശ്യക്കാര്‍ക്ക് പുതുക്കിയെടുക്കാന്‍ അവകാശമുണ്ട്.

Latest News