ന്യൂദല്‍ഹി- റഫാല്‍ ഇടപാടില്‍ സി.എ.ജി ഓഡിറ്റ് റിപ്പോര്‍ട്ട് ഇന്ന് പാര്‍ലമെന്റില്‍ വെക്കില്ല. റിപ്പോര്‍ട്ടിന് രാഷ്ട്രപതിയുടെ അനുമതി ലഭിക്കാത്തതാണ് കാരണം. റിപ്പോര്‍ട്ടില്‍ പ്രതിരോധ ഇടപാടുകളില്‍ വ്യോമസേന സംബന്ധിച്ച ഭാഗത്താണ് റാഫല്‍ ഉള്‍പ്പെടുത്തുന്നത്. രാഷ്ട്രപതിയുടെ അനുമതി കിട്ടിയാലുടന്‍ സി.എ.ജി റിപ്പോര്‍ട്ട് ഇരുസഭകളിലും വെക്കും. നാളെ റിപ്പോര്‍ട്ട് പാര്‍ലമെന്റില്‍ വെക്കാനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. അഴിമതി ആരോപണം തള്ളുന്നതാകും റിപ്പോര്‍ട്ടെന്നാണ് പ്രതിപക്ഷം കരുതുന്നത്. റഫാല്‍ ഇടപാടില്‍ പ്രധാനമന്ത്രിയുടെ ഓഫീസ് സമാന്തര ചര്‍ച്ച നടത്തിയെന്ന വെളിപ്പെടുത്തലിന് പിന്നാലെയാണ് സി.എ.ജിയുടെ റിപ്പോര്‍ട്ട് പാര്‍ലമെന്റില്‍ എത്തുന്നത്. റഫാല്‍ ഇടപാടില്‍ പ്രധാനമന്ത്രി ഇടപെട്ട് കൂടുതല്‍ ഇളവുകള്‍ നല്‍കിയതിനുള്ള തെളിവുകളും പുറത്തുവന്നിട്ടുണ്ട്.
റഫാല്‍ ഇടപാടിലെ അഴിമതി സംബന്ധിച്ച് അന്വേഷണം ആവശ്യപ്പെട്ട് നേരത്തെ കോണ്‍ഗ്രസ് സി.എ.ജിയെ സമീപിച്ചിരുന്നു. യു.പി.എ ഭരണകാലത്ത് നിശ്ചയിച്ചതിനേക്കാള്‍ വിലകുറച്ചാണ് റഫാല്‍ വിമാനങ്ങള്‍ വാങ്ങിയതെന്നാണ് സര്‍ക്കാരിന്റെ നിലപാട്. ഇക്കാര്യത്തില്‍ സിഎജിയുടെ കണ്ടെത്തല്‍ പ്രധാനമാകും. തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ പ്രതിപക്ഷ ആരോപണങ്ങള്‍ തള്ളാന്‍ സി.എ.ജി റിപ്പോര്‍ട്ട് ഉപയോഗപ്പെടുത്താമെന്ന പ്രതീക്ഷയിലാണ് ബി.ജെ.പി.