ദോഹ - കൊടുങ്ങല്ലൂർ സ്വദേശി ഹൃദയാഘാതം മൂലം മരിച്ചു. കൊടുങ്ങല്ലൂർ കാവുങ്കൽ അയ്യാരിപറമ്പിൽ പരേതനായ ബാലകൃഷണന്റെ മകൻ ജ്യോതി പ്രകാശ്(ജയൻ- 66)ആണ് താമസസ്ഥലത്ത് ഹൃദയാഘാതത്തെ തുടർന്ന് മരിച്ചത്. കഴിഞ്ഞ 38 വർഷമായി ഖത്തറിൽ ജോലി ചെയ്യുന്ന ജ്യോതി പ്രകാശ് അൽഖലീജ് മോഡേൺ ലൈറ്റ് വർക്കേഴ്സ് കമ്പനിയിലെ ഫോർമാനായിരുന്നു.
മാതാവ് പരേതയായ പത്മാവതിയമ്മ. ഭാര്യ ഗീത. മക്കൾ: ഇന്ദു, രഘുനാഥ്. മരുമക്കൾ: ജഗദീഷ്, രമ്യ. ഹമദ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ച മൃതദേഹം നടപടിക്രമങ്ങൾ പൂർത്തിയാക്കി നാട്ടിലേക്കു കൊണ്ടുപോകുമെന്ന് ബന്ധുക്കൾ അറിയിച്ചു.