ഇസ്ലാമാബാദ്- മതനിന്ദാ കേസില്‍ എട്ട് വര്‍ഷത്തെ ജയില്‍വാസത്തിനുശേഷം വധശിക്ഷ ഒഴിവാക്കി മോചിപ്പിച്ച ക്രൈസ്തവ വനിത ആസിയാ ബീബിയെ പാക്കിസ്ഥാന്‍ തലസ്ഥാനത്തെ രഹസ്യ കേന്ദ്രത്തില്‍നിന്ന് കറാച്ചിയിലേക്ക് മാറ്റി. പെണ്‍മക്കളോടൊപ്പം താമസിക്കുന്നതിന് കാനഡയിലേക്ക് പോകാന്‍ ഇനിയും അവര്‍ക്ക് സാധിച്ചിട്ടില്ലെന്ന് സുഹൃത്തുക്കള്‍ അറിയിച്ചു.
54 കാരിയായ ആസിയാ ബീബിയെ കറാച്ചിയിലെ ഒരു രഹസ്യ മുറിയിലാണ് പാര്‍പ്പിച്ചിരിക്കുന്നതെന്ന് അവരുമായി ടെലിഫോണില്‍ സംസാരിച്ച അമാനുല്ല പറഞ്ഞു. കോടതി കുറ്റവിമുക്തയാക്കിയ ആസിയ ബീബിക്കെതിരെ വധഭീഷണി തുടരുന്നതിനിടെ അവര്‍ക്ക് എപ്പോള്‍ പാക്കിസ്ഥാന്‍ വിടുമെന്ന കാര്യത്തില്‍ അനിശ്ചിതത്വം തുടരുകയാണ്.