അംബാനിയുടെ കാര്‍ ശ്രേണിയിലേക്ക് ലംബോര്‍ഗിനി ഉറൂസ്, വില നാലു കോടി

മുംബൈ- ഇന്ത്യയിലെ ഏറ്റവും വലിയ സമ്പന്നനായ മുകേഷ് അംബാനി ഒരു കാര്‍ പ്രേമി കൂടിയാണ്. അത്യാഡംബര കാറുകളുടെ നിര തന്നെ സ്വന്തമായുള്ള അദ്ദേഹത്തിന്റെ ഏറ്റവും പുതിയ കാറിനെക്കുറിച്ചുള്ള വിശേഷങ്ങളാണ് ഓട്ടോ പ്രസിദ്ധീകരണങ്ങളില്‍ നിറയെ.
നാലു കോടി വിലയുള്ള  ലംബോര്‍ഗിനി ഉറുസാണ് ഈ പുതിയ താരം.
ഇസഡ്പ്ലസ് ക്യാറ്റഗറി സുരക്ഷ ഒരുക്കിയുള്ള അംബാനിക്ക് ബെന്റ്‌ലിയും ബെന്‍ൈഗയും ബെന്‍സ് എസ്‌ക്ലാസും ബിഎംഡബ്ല്യുവും റോള്‍സ് റോയ്‌സും തുടങ്ങി ആഡംബര കാറുകള്‍ നിരവധി. ഇവയെല്ലാം പലപ്പോഴും കോണ്‍വോയ് ആയാണ് മുബൈയിലൂടെ നീങ്ങുക. അക്കൂട്ടത്തിലേക്കാണ് ലംബോര്‍ഗിനി കടന്നു വന്നിരിക്കുന്നത്.

ലംബോര്‍ഗിനിയുടെ ആഡംബര എസ് യു വിയായ ഉറുസിന്റെ 25 യൂണിറ്റുകളാണ് കഴിഞ്ഞ വര്‍ഷം ഇന്ത്യക്കായി കമ്പനി അനുവദിച്ചത്. 3.6 സെക്കന്‍ഡുകള്‍ കൊണ്ട് പൂജ്യത്തില്‍നിന്ന് 100 കിലോമീറ്റര്‍ വേഗത്തിലെത്തുന്ന ഉറുസിന്റെ പരമാവധി വേഗം മണിക്കൂറില്‍ 305 കിലോമീറ്ററാണ്.

 

 

Latest News