ന്യൂദല്‍ഹി- പെണ്‍കുട്ടിയോട് സൗഹദൃത്തിലായതിന്റെ പേരില്‍ ദല്‍ഹിയില്‍ 14-കാരനെ നാല് കൗമാരക്കാര്‍ ചേര്‍ന്ന് കുത്തിക്കൊലപ്പെടുത്തി. പ്രതികളില്‍ ഒരാളുടെ കാമുകിയായ പെണ്‍കുട്ടിയോട് സൗഹൃദത്തിലായതാണ് കൊലപാതകത്തിലേക്കു നയിച്ചത്. സംഭവത്തില്‍ പങ്കുള്ള മൂന്ന് പേരെ പൊലീസ് പിടികൂടി. വെള്ളിയാഴ്ച വീടിനു സമീപം നില്‍ക്കുന്നതിനിടെയാണ് നാലു കൗമാരക്കാര്‍ ചേര്‍ന്ന് ഒരു കാര്യം സംസാരിക്കാനുണ്ടെന്നു പറഞ്ഞ് കൊല്ലപ്പെട്ട 14-കാരനെ കൂട്ടിക്കൊണ്ടു പോയത്. ഇവര്‍ തമ്മില്‍ വാഗ്വാദമുണ്ടാകുകയും ഇതിനിടെ മൂന്ന് പേര് ചേര്‍ന്ന് 14-കാരനെ തുരുതുരെ കുത്തിപ്പരിക്കേല്‍പ്പിക്കുകയുമായിരുന്നു. പരിക്കേറ്റ ബാലന് സഹായത്തിനായി നിലവിളിച്ചതോടെ പ്രതികള്‍ ഓടി രക്ഷപ്പെട്ടു. അമ്മ ഓടിയെത്തിയാണ് ബാലനെ ആശുപത്രിയിലെത്തിച്ചത്. എങ്കിലും ജീവന് രക്ഷിക്കാനായില്ല.
പിടിയിലായ ബാലന്മാര് കുറ്റം സമ്മതിച്ചു. തങ്ങളില്‍ ഒരാളുടെ കാമുകിയുമായി സൗഹൃദത്തിലായതാണ് കൊലപാതകത്തിനു പ്രേരിപ്പിച്ചതെന്ന് ഇവര്‍ പറഞ്ഞതായി പൊലീസ് പറഞ്ഞു. മുങ്ങിയ നാലാമനു വേണ്ടി പൊലീസ് തിരച്ചില്‍ നടത്തി വരികയാണ്.