ന്യൂഡല്‍ഹി:ചികിത്സയ്ക്കായി യുഎസിലേക്ക് പോയിരുന്ന കേന്ദ്ര ധനമന്ത്രി അരുണ്‍ ജയ്റ്റ്‌ലി മടങ്ങിയെത്തി. ജയ്റ്റ്‌ലി തന്നെയാണ് ട്വിറ്ററിലൂടെ മടങ്ങിയെത്തിയ വിവരം അറിയിച്ചത്. കഴിഞ്ഞ മാസം പകുതിയോടെയാണ് വൃക്ക സംബന്ധമായ ചികിത്സയ്ക്കായി ജയ്റ്റ്‌ലി യുഎസിലേക്ക് പോയത്.
കഴിഞ്ഞ വര്‍ഷവും വൃക്ക മാറ്റിവെയ്ക്കല്‍ ശസ്ത്രക്രിയക്ക് ജയ്റ്റ്‌ലി വിധേയനായിരുന്നു. തുടര്‍ന്ന് നാല് മാസം ഔദ്യോഗിക ജോലികളില്‍ നിന്ന് അദ്ദേഹം മാറി നിന്നിരുന്നു. ജയ്റ്റ്‌ലി വിദേശത്തായിരുന്നതിനാല്‍ ഇത്തവണത്തെ കേന്ദ്ര ബജറ്റ് പിയൂഷ് ഗോയലാണ് അവതരിപ്പിച്ചത്.
വൃക്ക മാറ്റിവെയ്ക്കലിന് ശേഷം അണുബാധയെക്കുറിച്ച് ഡോക്ടര്‍മാര്‍ ജയ്റ്റ്‌ലിക്ക് മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇതോടെ മന്ത്രിയെ കാണുന്നതിനും ഹസ്തദാനം ചെയ്യുന്നതിനുമെല്ലാം നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നു.