ജിദ്ദ- കരുവാരകുണ്ട് പാലിയേറ്റീവ് ജിദ്ദ ചാപ്റ്റർ കരുവാരകുണ്ട് സംഘടിപ്പിച്ച പ്രവാസി ഉത്സവ് 2017 മുൻ പ്രസിഡന്റ് യൂസുഫ് കുരിക്കൾ ഉദ്ഘാടനം ചെയ്തു. റാഹേലി ഗോൾഡൻ വില്ലയിൽ സംഘടിപ്പിച്ച സംഗമത്തിൽ ഉത്സവത്തിന്റെ കൂപ്പൺ വിജയികൾക്കും വിവിധ മത്സരങ്ങളിലെ വിജയികൾക്കും സമ്മാനങ്ങൾ വിതരണം ചെയ്തു. പ്രോഗ്രാമിലൂടെ ലഭിച്ച ഒരു ലക്ഷം രൂപയിൽ പ്രദേശത്തെ നിർധനരായ രോഗികൾക്ക് ചികിത്സാ സഹായവും 18 കുടുംബങ്ങൾക്ക് 1,000 രൂപയുടെ റംസാൻ കിറ്റും അനുവദിച്ചു. ഷാജഹാൻ പുലിയോടന്റെ അധ്യക്ഷത വഹിച്ചു. ജാഫർ പുളിയകുത്ത്, പി ഇസ്ഹാഖ്, ഫൈസൽ പുന്നക്കാട്, ബിന്യാമിൻ, ചന്തുമാഷ്, എം.കെ ലത്തീഫ് എന്നിവർ പ്രസംഗിച്ചു. ജനറൽ സെക്രട്ടറി മുഹമ്മദലി നമ്പ്യൻ സ്വാഗതവും സി.ടി ഹാഫിദ് നന്ദിയും പറഞ്ഞു.