Sorry, you need to enable JavaScript to visit this website.

ഹൈദരാബാദില്‍ ഡോക്ടര്‍ യുവതിയുടെ വയറ്റില്‍ ചവണ വെച്ച് മറന്നു 

ഹൈദരാബാദ് : ശസ്ത്രക്രിയയ്ക്കിടെ അബദ്ധത്തില്‍ രോഗികളുടെ വയറ്റില്‍ പലവസ്തുക്കളും മറന്നു വയ്ക്കുന്നത് ഇപ്പോള്‍ വാര്‍ത്തയല്ലാതായിരിക്കുന്ന അവസ്ഥയാണ്. യുവതിയുടെ വയറ്റില്‍ അകപ്പെട്ട ഉപകരണം മൂന്നു മാസത്തിനിടെ മറ്റൊരു ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്ത സംഭവമാണ് ഒടുവില്‍ പുറത്തുവരുന്നത്. ശസ്ത്രക്രിയയ്ക്കിടെ യുവതിയുടെ വയറ്റില്‍ കുടുങ്ങിയ ചവണയെടുക്കാന്‍ വീണ്ടും ഓപ്പേറഷന്‍ നടത്തിയതാണ് അത്. ആശുപത്രിയില്‍ നിന്ന് മടങ്ങിയ ശേഷവും യുവതിയ്ക്ക് കലശലായ വയറുവേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് വീണ്ടും ഡോക്ടറെ സമീപിക്കുകയായിരുന്നു. തുടര്‍ന്ന് നടത്തിയ എസ്‌റേ പരിശോധനയിലാണ് ശസ്ത്രക്രിയയ്ക്ക് ഉപയോഗിക്കുന്ന ചവണ വയറ്റില്‍ കണ്ടെത്തിയത്. ശനിയാഴ്ച രാവിലെ അടിയന്തര ശസ്ത്രക്രിയ നടത്തി ഉപകരണം നീക്കം ചെയ്തു. 
ശസ്ത്രക്രിയയ്ക്കിടെ അബദ്ധത്തിലാണ് ചവണ കുടുങ്ങിയതെന്ന് ഹൈദരാബാദിലെ നൈസാം ഇന്‍സ്റ്റിട്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ് അധികൃതര്‍ പറയുന്നത്. ഓപ്പേറഷന് ശേഷവും കടുത്ത വയറുവേദന അനുഭവപ്പെട്ടതിനെ തുടര്‍ന്നാണ് 33 കാരി ഡോക്ടറെ വീണ്ടും സമീപിച്ചത്.
പ്രഥമ പരിഗണന നല്‍കുന്നത് രോഗിക്കാണെന്നും അതുകൊണ്ടാണ് പിഴവ് കണ്ടെത്തിയ ഉടന്‍ ഉപകരണം നീക്കം ചെയ്യാനുള്ള തീരുമാനമെടുത്തതെന്നും ആശുപത്രി ഡയറക്ടര്‍ അറിയിച്ചു. ഗാസ്‌ട്രോ എന്‍ടോളജി വിഭാഗത്തിലെ സര്‍ജനെതിരെ അന്വേഷണത്തിനായി കമ്മറ്റി രൂപീകരിച്ചതായും ആശുപത്രി അധികൃതര്‍ അറിയിച്ചു.

Latest News