കോട്ടയം- മണ്ഡലത്തില്‍ കേരളാകോണ്‍ഗ്രസ് എം തോമസ് ചാഴിക്കാടനെ പരിഗണിക്കുന്നു. സിറ്റിംഗ് എം.പിയായിരുന്ന മകന് ജോസ് കെ. മാണി രാജ്യസഭയിലേക്കു പോയതിനാല്‍ പുതിയൊരാളെ സ്ഥാനാര്‍ഥിയായി കണ്ടെത്തണം. മുന്‍ എം.എല്‍.എ. തോമസ് ചാഴികാടനാണു കെ.എം. മാണിയുടെ മനസിലെന്നു സൂചന. രണ്ടു സീറ്റ് കിട്ടാന്‍ സാധ്യതയില്ലെന്നിരിക്കെ, സിറ്റിംഗ് സീറ്റായ കോട്ടയം കൈവിടേണ്ടെന്നാണു തീരുമാനം.
ഇതോടെ കേരളാകോണ്‍ഗ്രസിന് ശക്തമായ ആഭ്യന്തര മത്സരംകൂടി മറികടക്കേണ്ടി വരും. ഇടുക്കിയില്‍ മത്സരിക്കാന്‍ ലക്ഷ്യമിട്ടുള്ള പി.ജെ. ജോസഫിന്റെ നീക്കങ്ങള്‍ക്ക് കൂടിയാണ് ഇത് തിരിച്ചടിയാകുന്നത്. ഒരു വിഭാഗം കൊഴിഞ്ഞുപോയതോടെ ജോസഫ് വിഭാഗം ദുര്ബലപ്പെട്ടെന്നുള്ള വിലയിരുത്തലില്‍ ഇടുക്കി ലോക്സഭാ സീറ്റിനു വേണ്ടിയുള്ള പി.ജെ. ജോസഫിന്റെ സമ്മര്‍ദത്തിനു വഴങ്ങേണ്ടെന്നാണു മാണി വിഭാഗത്തിന്റെ നിലപാട്. ഇതു കോണ്‍ഗ്രസ് നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്.
ജോസഫ് ഇടുക്കി ആവശ്യപ്പെട്ടാല്‍ മാണിയോടൊപ്പം നില്ക്കാനാണു കോണ്‍ഗ്രസിന്റെ തീരുമാനം.