ന്യൂദല്‍ഹി- മുന്നാക്ക വിഭാഗങ്ങളിലെ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്കുള്ള സാമ്പത്തിക സംവരണം സ്റ്റേ ചെയ്യാനാവില്ലെന്ന് സുപ്രീം കോടതി. സാമ്പത്തിക സംവരണം സ്‌റ്റേ ചെയ്യണം എന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള ഹരജി തള്ളികൊണ്ടാണ് ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയി ഇക്കാര്യം വ്യക്തമാക്കിയത്. അതേസമയം, സാമ്പത്തിക സംവരണം ചോദ്യം ചെയ്ത് തെഹസീന്‍ പൂനവാല നല്‍കിയ ഹരജിയില്‍ സുപ്രിം കോടതി കേന്ദ്ര സര്‍ക്കാരിന് നോട്ടീസ് അയച്ചു.