ന്യൂദല്‍ഹി- പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയെ കിം ജോങ് ഉന്നിനോടോ പൂതനയോടോ ആണ്് ഉപമിക്കേണ്ടതെന്ന് കേന്ദ്രമന്ത്രി ഗിരിരാജ് സിംഗ്. എതിര്‍ക്കുന്നവരെ കൊലപ്പെടുത്തുകയും ബംഗ്ലാദേശികള്‍ക്ക് അഭയം നല്‍കുകയും ചെയ്യുന്നവരെ ഝാന്‍സി റാണിയെന്നോ പദ്മാവതിയെന്നോ വിശേഷിപ്പിക്കാനാവില്ല. റാണി ലക്ഷ്മീഭായിയും ഝാന്‍സി റാണിയും അടക്കമുള്ളവര്‍ ഇന്ത്യയെ രക്ഷിക്കുന്നതിന് വേണ്ടിയാണ് പോരാടിയത്. എന്നാല്‍ രാജ്യത്തെ തകര്‍ക്കാനാണ് മമത ശ്രമിക്കുന്നതെന്ന് സിംഗ് ആരോപിച്ചു.
മമത ബാനര്‍ജിയെ താഴെയിറക്കാമെന്ന് മോഡി സര്‍ക്കാര്‍ വ്യാമോഹിക്കേണ്ടെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് ദിനേശ് ത്രിവേദി നേരത്തെ പറഞ്ഞിരുന്നു. ബംഗാളിലും ഒരു ഝാന്‍സി റാണിയുണ്ടെന്നും പേര് മമത ബാനര്‍ജി എന്നാണെന്നും അദ്ദേഹം പറഞ്ഞു. ഇതിന് മറുപടിയുമായാണ് ഗിരിരാജ് സിങ് രംഗത്തെത്തിയത്. നേരത്തെയും പലതവണ വിവാദ പരാമര്‍ശങ്ങള്‍ നടത്തിയയാളാണ് അദ്ദേഹം.