Sorry, you need to enable JavaScript to visit this website.

മുംബൈയില്‍ അഞ്ച് വയസ്സുകാരിയെ  തട്ടിക്കൊണ്ടു പോയി പീഡിപ്പിച്ച് കൊന്നു

മുംബൈ: അഞ്ച് വയസ്സുകാരി പെണ്‍കുട്ടിയെ തട്ടിക്കൊണ്ടു പോയി കൊലപ്പെടുത്തിയ നിലയില്‍ കണ്ടെത്തി. സെന്‍ട്രല്‍ മുംബൈയിലാണ് സംഭവം. പെണ്‍കുട്ടി അതിക്രൂര ബലാത്സംഗത്തിന് ഇരയായതായി പൊലീസ് വെളിപ്പെടുത്തി. 
മുംബൈ മാഹിമിലെ എല്‍ജെ റോഡില്‍ നിന്നും പുലര്‍ച്ചെ മൂന്നു മണിയോടെയാണ് അജ്ഞാതനായ ഒരാള്‍ പെണ്‍കുട്ടിയെ തട്ടിക്കൊണ്ടു പോയത്. തെരുവോരത്ത് കുടില്‍ വച്ചാണ് പെണ്‍കുട്ടിയുടെ കുടുംബം താമസിച്ചിരുന്നത്. വീടിനുള്ളില്‍ മാതാപിതാക്കള്‍ക്കൊപ്പം ഉറങ്ങിക്കിടക്കുകയായിരുന്നു പെണ്‍കുട്ടിയെ വീടിനുള്ളില്‍ നിന്ന് കാണാതാകുകയായിരുന്നു.  
ഉറങ്ങുകയായിരുന്ന പിതാവ് എഴുന്നേറ്റ് നോക്കിയപ്പോള്‍ പെണ്‍കുഞ്ഞിനെ കാണാത്തതിനാല്‍ അപ്പോള്‍ത്തന്നെ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. പത്ത് മണിയോടെ ആളൊഴിഞ്ഞ സ്ഥലത്ത് നിന്നും പെണ്‍കുട്ടിയുടെ മൃതദേഹം കണ്ടെത്തി. 
പെണ്‍കുട്ടി ബലാത്സംഗത്തിന് ഇരയായതായി പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ നിന്നും വ്യക്തമായതായി പൊലീസ് വെളിപ്പെടുത്തി. കുട്ടികള്‍ക്കെതിരായ ലൈംഗികാതിക്രമ നിയമ പ്രകാരം കേസെടുത്തതായി പൊലീസ് കമ്മീഷണര്‍ വിക്രം ദേശ്മാന്‍ അറിയിച്ചു. കേസ് അന്വേഷിക്കുന്നതിനായി ഒന്നിലധികം അന്വേഷണ സംഘത്തെ നിയോഗിച്ചതായും അദ്ദേഹം പറഞ്ഞു.

Latest News