ന്യൂഡല്‍ഹി: ഐഎന്‍എക്‌സ് മീഡിയാ കേസില്‍ മുന്‍ കേന്ദ്രമന്ത്രി പി.ചിദംബരത്തെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്തു. ചിദംബരത്തെ വിചാരണ ചെയ്യാന്‍ കേന്ദ്രനിയമമന്ത്രാലയം അനുമതി നല്‍കിയിരുന്നു.
ചിദംബരത്തിന്റെ മകന്‍ കാര്‍ത്തി ചിദംബരം കേസില്‍ പ്രതിയാണ്. കാര്‍ത്തി ചിദംബരത്തെ ഇന്നലെ ചോദ്യം ചെയ്തിരുന്നു. ചിദംബരത്തിനൊപ്പം ഡി.കെ.ശിവകുമാറിനെയും ഇന്ന് ചോദ്യം ചെയ്തു. .
കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമത്തിന്റെ പരിധിയിലുള്ള കേസില്‍ മൊഴി രേഖപ്പെടുത്താനാണ് കാര്‍ത്തിയെ ഇന്നലെ വിളിച്ചു വരുത്തിയതെന്ന് ഇ.ഡി ഉദ്യോഗസ്ഥര്‍ പറഞ്ഞു. വ്യാഴാഴ്ച പകല്‍ 11 മുതല്‍ ് കാര്‍ത്തിയെ മണിക്കൂറോളമാണ് ചോദ്യം ചെയ്തത്.
യുപിഎ സര്‍ക്കാരില്‍ ധനമന്ത്രിയായിരിക്കെ പി ചിദംബരം ചട്ടം ലംഘിച്ച് അധികാര ദുര്‍വിനിയോഗം നടത്തി ഐഎന്‍എസ് മീഡിയാ കമ്പനിക്ക് വിദേശനിക്ഷേപം സ്വീകരിക്കാന്‍ അനുമതി നേടിക്കൊടുത്തെന്നാണ് കേസ്.