ബംഗളൂരു: ബിജെപിയുടെ ഓപ്പറേഷന്‍ കമലയ്‌ക്കെതിരെ തെളിവുകളുമായി കര്‍ണാടക മുഖ്യമന്ത്രി എച്ച്.ഡി കുമാരസ്വാമി. നിയമസഭയില്‍ വെള്ളിയാഴ്ച ബജറ്റ് അവതരിപ്പിക്കാനിരിക്കെയാണ് ഓപ്പറേഷന്‍ കമലയുമായി എംഎല്‍എമാരെ ചാക്കിടാന്‍ ബിജെപി ശ്രമിക്കുന്നതിന് തെളിവുമായ് കുമാരസ്വാമി രംഗത്ത് എത്തിയിരിക്കുന്നത്.
ബിജെപി സംസ്ഥാന അധ്യക്ഷന്‍ ബി.എസ് യെദ്യൂരപ്പ ജെഡിഎസ് എംഎല്‍എ നാഗനഗൗഡ ഖാണ്ഡ്ക്കുറിന്റെ മകന്‍ ശരണയ്ക്ക് 25 ലക്ഷവും ഖാണ്ഡ്ക്കൂറിന് മന്ത്രിസ്ഥാനവും വാഗ്ദാനം ചെയ്തു എന്ന് തെളിയിക്കുന്നതിന്റെ ഓഡിയോ സംഭാഷണമാണ് കുമാരസ്വാമി പുറത്തുവിട്ടത്.
കള്ളപ്പണം ഉപയോഗിച്ചും തന്റെ സുഹൃത്തുക്കളെ ഉപയോഗിച്ചും മോദി ജനാധിപത്യത്തെ തകര്‍ക്കാന്‍ ശ്രമിക്കുകയാണെന്നും, ഇതിനെതിരെ പ്രതിപക്ഷ പാര്‍ട്ടികല്‍ രംഗത്ത് വരണമെന്നും
കുമാരസ്വാമി ആവശ്യപ്പെട്ടു. ഔദ്യോഗിക വസതിയില്‍ വിളിച്ച് ചേര്‍ത്ത വാര്‍ത്താ സമ്മേളനത്തിലാണ് മുഖ്യമന്ത്രി ഓഡിയോ ക്ലിപ്പ് പുറത്ത് വിട്ടത്.